കയ്പമംഗലം: ബീച്ച് ശാഖയിൽ സമാധി ദിനാചരണം രാവിലെ എട്ടിന് ഗുരുപൂജയോടെ ആരംഭിച്ചു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് സുധീപ് മാസ്റ്റർ സ്‌നേഹോപഹാരം കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പത്തുമണി മുതൽ നടന്ന ജപയജ്ഞം രണ്ടിന് സമാപിച്ചു. തുടർന്ന് പ്രമോദ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ സമാധിപൂജ, അഷ്ടോത്തരനാമാവലി അർച്ചന, ഗുരുധ്യാനം, ഗുരുഷഡ്ഗം, ഗുരുസ്തവം, ദൈവദശകത്തിനു ശേഷം സമാധി പ്രണാമം, ആരതി, സമർപ്പണം, പ്രസാദ വിതരണം, പ്രസാദക്കഞ്ഞി വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് ശങ്കരനാരായണൻ, ശാഖാ സെക്രട്ടറി രമേശ്, വൈസ് പ്രസിഡന്റ് അനിൽ, വനിതാസംഘം പ്രസിഡന്റ് റീന അനിൽ, സെക്രട്ടറി പീതാ പ്രദീപ്, ബാലജനയോഗം സെക്രട്ടറി ആർദ്ര പ്രദീപ് എന്നിവർ നേതൃത്വം നൽകി.