തലപ്പിള്ളി യൂണിയൻ
വടക്കാഞ്ചേരി: എസ്.എൻ.ഡി.പി യോഗം തലപ്പിള്ളി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനം ആചരിച്ചു. പാർളിക്കാട് നടരാജഗിരി ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി പി. എസ്.വിനു മുഖ്യകാർമികത്വം വഹിച്ചു. ഉപവാസം,വിശേഷാൽ ഗുരുപൂജ,ഗുരുദേവകൃതികളുടെ പാരായണം, വിശ്വശാന്തി ഹോമം, സമാധി പൂജ, സമൂഹപ്രാർത്ഥന,അന്നദാനം എന്നിവയും ഉണ്ടായി. യൂണിയൻ പ്രസിഡന്റ് എം. എസ്. ധർമ്മരാജൻ, സെക്രട്ടറി ടി.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി. വടക്കാഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ കഞ്ഞിപ്പുഴുക്ക് വിതരണം നടന്നു. നഗരസഭാ വൈ:ചെയർപേഴ്സൺ ഒ.ആർ.ഷീലാമോഹൻ ഉദ്ഘാടനം ചെയ്തു. സുഭാഷ് പുഴക്കൽ അദ്ധ്യക്ഷനായി. ശങ്കരൻ,ബിന്ദു മനോജ്,പി.കെ.ശോഭ, ഷീബ മോഹനൻ, ശാന്ത ശ്രീധരൻ,ശാന്ത ഉണ്ണിക്കൃഷ്ണൻ, സുധർമ്മ ശ്രീകൃഷ്ണൻ, കമലം പ്രഭാകരൻ,ബേബി ശശി, ജയന്തി മോഹനൻ, മംഗള ശിവദാസൻ, സി.ജി.ശശീന്ദ്രൻ, ടി.ആർ. സജിത്ത്,വി.ആർ ശ്രീകൃഷ്ണൻ, പി.ആർ. സുനിൽ,പി.എ.കുമാരൻ, പി.എസ്.കാർത്തികേയൻ, എം.എ. പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.
കുന്നംകുളം യൂണിയൻ
കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ ശ്രീ നാരായണ ഗുരുസമാധി ദിനാചരണം അഡ്വ.ഷാനി കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ ഭദ്രദീപം തെളിച്ചു. എഴുത്തുപുരക്കൽ ശങ്കരനാരായണൻ മുഖ്യാത്ഥിതിയായി. ചന്ദ്രൻ കിളിയംപറമ്പിൽ, പത്മജ മോഹനൻ, പി.കെ. മോഹനൻ, എം.എസ്. സുഗുണൻ എന്നിവർ സംസാരിച്ചു. കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുൻ എച്ച്.ഒ.ഡി ആചാര്യൻ എം.വി.നടേശൻ മഹാസമാധി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സമാധി പൂജ, സമാധി ഗാനം, ധ്യാനം എന്നിവ നടന്നു.
കൂർക്കഞ്ചേരിയിൽ
തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം അസി. കമ്മിഷണർ സലീഷ് എൻ.ശങ്കരൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ അദ്ധ്യക്ഷനായി. മുൻ ക്രൈംബ്രാഞ്ച് എസ്.പി പി.എൻ.ഉണ്ണിരാജൻ മുഖ്യാതിഥിയായി. പതിനയ്യായിരത്തിൽ പരം പേർ പങ്കെടുത്ത സമൂഹസദ്യയ്ക്ക് എസ്.എൻ.ബി.പി യോഗം ട്രഷറർ സുനിൽകുമാർ പയ്യപ്പാടൻ, അസി. സെക്രട്ടറി സന്തോഷ് കിളവൻപറമ്പിൽ, കൺവീനർ പി.ബി.അനൂപ്കുമാർ, ഭരണസമിതി അംഗങ്ങളായ സദാനന്ദൻ വാഴപ്പുള്ളി, ഉന്മേഷ് പാറയിൽ, കെ.ആർ.മോഹനൻ, പ്രസന്നൻ കോലഴിക്കാരൻ, കെ.കെ.മുകുന്ദൻ കുരുമ്പേപറമ്പിൽ, പ്രകാശൻ കൂട്ടാല, ടി.ആർ.രഞ്ചു, പ്രസാദ് പരാരത്ത് എന്നിവർ നേതൃത്വം നൽകി. ശ്രീമാഹേശ്വര ക്ഷേത്രം മാതൃസമിതി, ക്ഷേത്രം ജീവനക്കാർ, നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. സെക്രട്ടറി ജിനേഷ് കെ.വിശ്വനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ.ജയൻ കൂനമ്പാടൻ നന്ദിയും പറഞ്ഞു. ശ്രീനാരായണ ഗുരുദേവ ജയന്തിക്ക് ഉയർത്തിയ പീതപതാക വൈകിട്ട് 3.30ന് ഇറക്കി ക്ഷേത്രം മേൽശാന്തി വി.കെ രമേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ പർണ്ണശാലയിൽ സമൂഹപ്രാർത്ഥനയോടെ ആചരിച്ചു.
ചേലക്കര യൂണിയൻ
ചേലക്കര: എസ്.എൻ.ഡി.പി യോഗം ചേലക്കര യൂണിയനിൽ ഗുരുദേവ സമാധിദിനാചരണം നടത്തി. ഗുരുസ്മരണ ഉപവാസം, സമാധി പ്രാർത്ഥന പ്രസാദ വിതരണം എന്നിവയോടെയാണ് ചടങ്ങകൾ നടന്നത്.