വാരികുളം ശാഖയിൽ 
മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ വാരികുളം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കൃഷ്ണൻകുട്ടി കൂരികണ്ടത്തിൽ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സന്തോഷ് കടമാട്ട്, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, ശാഖാ കമ്മിറ്റി അംഗം ഷിജി തുമ്പിയാൻകുഴി, ശാഖാ കമ്മിറ്റി അംഗം ഹരീഷ് പടിഞ്ഞാട്ടേൽ എന്നിവർ സംസാരിച്ചു.
കുട്ടനെല്ലൂർ ശാഖയിൽ
കുട്ടനല്ലൂർ: എസ്.എൻ.ഡി.പി യോഗം കുട്ടനെല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവ സമാധി ദിനാചരണം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ ഭദ്രദീപം തെളിച്ചു. ശാഖാ പ്രസിഡന്റ് ഇ.വി. ജനാർദനൻ അദ്ധ്യക്ഷനായി. സുനിൽ മടവാക്കര മുഖ്യ പ്രഭാഷണം നടത്തി. ടി.വി. ചന്ദ്രൻ, ഷാജി അടിയത്ത്,എം.വി.കണ്ണൻ, ലത ഹരിദാസ് എന്നിവർ സംസാരിച്ചു. ഗുരു പൂജയും ഉപവാസവും സമൂഹപ്രാർത്ഥനയും നടത്തി.
ശങ്കരാചല മഠത്തിൽ 
പുതുക്കാട് : സ്വാമീയാർക്കുന്ന് ശങ്കരാചല മഠത്തിൽ ഗുരുദേവ സമാധിദിനാചരണം സംഘടിപ്പിച്ചു. ഗുരുപൂജ, പ്രസാദവിതരണം, പ്രാർത്ഥന യോഗം എന്നിവ നടന്നു. ശകരാചല മഠം പ്രസിഡന്റ് പി.കെ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കിനോ ചേർക്കര, പി.ആർ. വിജയകുമാർ , സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭാരവാഹികളായ ശിവശങ്കരൻ ചീനിക്കുണ്ടത്ത്, രാജൻ കൊഴുമ്പറത്ത്, ക്ഷേത്രം മാനേജർ രാജൻ നൊച്ചിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തൃശൂർ  ടൗൺ നോർത്ത് ശാഖാ
തൃശൂർ : എസ്.എൻ.ഡി.പി യോഗം തൃശൂർ ടൗൺ നോർത്ത് ശാഖയുടെ നേതൃത്വത്തിൽ ഗുരുസമാധി ആചരിച്ചു. മാവേലിക്കര യൂണിയൻ മുൻ ബോർഡ് മെമ്പർ എം.പ്രകാശൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഐ.ജി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സൈബർ സേന യൂണിയൻ ചെയർമാൻ കെ.വി.രാജേഷ്, ശാഖ വൈസ് പ്രസിഡന്റ് പി.എ.അശോകൻ, യൂണിയൻ പ്രതിനിധി ഇ.കെ.രാഹുലൻ, എൻ.വി.മോഹനൻ ദാസ്, ശിവദാസ്, ഭാസ്കരൻ, ബാലചന്ദ്ര സുഭാഷ് എന്നിവർ സംസാരിച്ചു.
മേച്ചേരിക്കുന്ന്  ശാഖയിൽ
ചെറുതുരുത്തി: എസ്.എൻ.ഡി.പി യോഗം മേച്ചേരിക്കുന്ന് ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനാചരണവും ശാഖാ വാർഷിക പൊതുയോഗവും ശാഖാ സ്ഥാപക നേതാവ് എസ്. നളിനാക്ഷൻ ശാഖയുടെ ആദ്യത്തെ സെക്രട്ടറി കെ. ജി. ചന്ദ്രശേഖരൻ എന്നിവരുടെ അനുസ്മരണ യോഗവും നടന്നു. ഗുരുസമാധിപൂജ ചടങ്ങുകൾക്ക് എം.എൻ. കേശവൻ കാർമ്മികത്വം വഹിച്ചു. യോഗം ചേലക്കര യൂണിയൻ സെക്രട്ടറി കെ.ആർ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി. സഹദേവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഒ.എസ്. രവീന്ദ്രൻ, എസ്.എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡ് അംഗം സുജാ സുദേവൻ, മുൻ യൂണിയൻ സെക്രട്ടറി വി.എം. ധർമ്മപാലൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എൻ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
ആണ്ടപ്പറമ്പ്  ശാഖയിൽ
കൈപ്പറമ്പ്: ആണ്ടപറമ്പ് ശാഖയുടെ ഗുരുസമാധി ദിനാചരണം റിട്ട.എസ്.പി. പി.എൻ.ഉണ്ണി രാജൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ടി.എസ്. അനിൽ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ, നടൻ ടി.ജി.രവി, കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ , കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷ ടീച്ചർ എന്നിവർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ, യൂണിയൻ സെക്രട്ടറി കെ.വി. വിജയൻ, വർഗീസ് തരകൻ, കെ.ബാലൻ, വാർഡ് മെമ്പർ അഖില പ്രസാദ്, കെ.എ. രവീന്ദ്രൻ, സി.വി.കുര്യാക്കോസ്, പ്രബലൻ ഊട്ടുമഠത്തിൽ, മിനി ശിവരാമൻ, ടി.ആർ.രതീഷ്, ദേവിക ബാലൻ എന്നിവർ സംസാരിച്ചു. സി.ജി.സുനിൽ കുമാർ, ശ്രീലക്ഷ്മി, എം.എസ്. ആദിത്യൻ, സി.കെ. ശ്രീധരൻ എന്നിവരെയും ഇരുപത് വർഷത്തിലധികം പ്രവാസ ജീവിതം നയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. കുറുമാൽ ആയുർ ജാക്ക് ഫാമിലെ പ്ലാവിൻ തൈകളും വർഗീസ് തരകൻ വിതരണം ചെയ്തു. സമൂഹ സദ്യയും ഉണ്ടായിരുന്നു.