rk1-

കയ്പമംഗലം ജി.എഫ്.എച്ച്.എസ്.എസ് 76-77 എസ്.എസ്.എൽ.സി ബാച്ചിന്റെ സൗഹൃദ സംഗമം ഓണാഘോഷത്തിൽ ഒത്തുകൂടിയപ്പോൾ.

കയ്പമംഗലം: കയ്പമംഗലം ജി.എഫ്.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ജി.എഫ്.എച്ച്.എസ്.എസ് 76-77 ബാച്ചിന്റെ സൗഹൃദ കൂട്ടായ്മ രണ്ടാം വർഷവും ഓണാഘോഷം നടത്തി. ഓമന ടീച്ചറുടേയും ശ്യാമളയുടേയും പ്രാർത്ഥനയോടെ ഓണാഘോഷത്തിന് തുടക്കമായി. കോ-ഓർഡിനേറ്റർ ടി.എം. രാധാകൃഷ്ണൻ, എം.ഡി. സന്തോഷ്, ടി.കെ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. കവിതയും അംഗങ്ങളുടെ കൈകൊട്ടിക്കളിയും പാട്ടും കുട്ടികളുടെ നൃത്തനൃത്യങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രമണൻ, ശശി, അൽഫോൻസ, സുരേഷ് കുമാർ, ആർ.ആർ. രാധാകൃഷ്ണൻ, ടി.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു.