കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം കുമാരമംഗലം ശാഖ ചെന്താപ്പിന്നിയിൽ 97-ാമത് ശ്രീനാരായണ സമാധി ആചരണം നടത്തി. പരിപാടികൾ നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് സുധീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാവിലെ മഹാസമാധി പൂജയും സമൂഹാർച്ചനയും നടന്നു. പരിപാടികൾക്ക് ശാഖാ സെകട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ, ശാഖാ പ്രസിഡന്റ് ജയരാജൻ മേനോത്തുപറമ്പിൽ, ശാഖാ വനിതാസംഘം പ്രസിഡന്റ് പരിമള മോഹൻ എന്നിവർ നേതൃത്വം നൽകി. നാട്ടിക യൂണിയൻ സെക്രട്ടറി മോഹൻ കണ്ണംപുള്ളി, പ്രചോത് പണിക്കശ്ശേരി എന്നിവർ സംസാരിച്ചു. ദേവമംഗലം ക്ഷേത്രം അഖിലേഷ് ശാന്തിയുടെ ഗുരുധർമ്മപ്രഭാഷണവും ഉണ്ടായിരുന്നു. തുടർന്ന് അന്നദാനവും നടത്തി.