മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയോടെ ആചരിച്ചു. മാള യൂണിയൻ പ്രസിഡന്റ് പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തി. ശാഖയിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളായ എം.എസ്. അനന്യ, പി.എസ്. ശ്രേയസ്, പി.എസ്. മനീഷ, പി.ജെ. ഹൃതിക് എന്നിവരെയും പഞ്ചായത്തിൽ നിന്നും മികച്ച കർഷകർക്കുള്ള അവാർഡ് നേടിയ കെ.പി. പ്രഭാത്കുമാർ, പി.വി. ബാബു എന്നിവരെയും ആദരിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് രാജൻ നടുമുറി അദ്ധ്യക്ഷനായി. സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.