
തൃശൂർ: മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങളിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടതില്ലെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ. സർക്കാർ പ്രോജക്ട് വർക്കേഴ്‌സ് (എ.ഐ.ടി.യു.സി) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രൊജക്ട് വർക്കുകൾ നിറുത്തലാക്കാനോ, ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ പോലും പിരിച്ചു വിടാനോ അനുവദിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രൊജക്ട് വർക്കേഴ്‌സ് സംസ്ഥാന സെക്രട്ടറി എ.ശോഭ, മുൻമന്ത്രി വി.എസ്.സുനിൽകുമാർ, എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം കെ.മല്ലിക, ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.