photo

ഇരിങ്ങാലക്കുട: പള്ളിയിൽ ആരാധനയ്ക്ക് കുടുംബത്തിനൊപ്പമെത്തിയ രണ്ട് വയസുകാരി കാർ ഇടിച്ച് മരിച്ചു. ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിനാണ് (2) അപകടത്തിൽ മരിച്ചത്. ചേലൂർ പള്ളിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. പള്ളിയിലേയ്ക്ക് കയറുന്നതിനിടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ മുന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം. ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരൻ: ഏദൻ.