കയ്പമംഗലം: കുറ്റിലക്കടവ് എസ്.എൻ.ഡി.പി ശാഖയിൽ ഗുരുസമാധി ദിനാചരണം നടത്തി. ഗുരുപൂജ, ഗുരുസ്‌തോത്രം, ദൈവദശകം, ഗുരുസ്തവം, സമാധിഗാനം, ഗുരുഷട്കം, അഷ്ടോത്തര ഗുരുപുഷ്പാഞ്ജലി, ധ്യാനം, ഗുരുദേവ ഗാനാമൃതം, ഗദ്യ പ്രാർത്ഥന, മോക്ഷ പ്രാർത്ഥന, മംഗളരാതി, അന്നദാനം എന്നീ ചടങ്ങുകൾ നടന്നു. ചടങ്ങുകൾക്ക് ആചാര്യൻ മുളങ്ങിൽദാസ് മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ സെക്രട്ടറി ജ്യോതിഷ് മുളങ്ങിൽ, രാമകൃഷ്ണൻ, പ്രതാപൻ കാരയിൽ, അശോകൻ കാരയിൽ, ബിന സുനിൽകുമാർ, ബാലൻ, സുകുമാരൻ മുളങ്ങിൽ എന്നിവർ നേതൃത്വം നൽകി.