 
കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം രാമൻകുളത്ത് ഹിതിൻ-വരദപ്രിയ ദമ്പതികളുടെ മകൻ ഒന്നേമുക്കാൽ വയസ്സുള്ള ഹിവൻ ഹിതിൻ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ. പഴങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ, മഹദ് വ്യക്തികൾ അടങ്ങിയ അനേകം പേരുകൾ തിരിച്ചറിയുകയും ഓർമ്മിക്കുകയും ചെയ്തു കൊണ്ടാണ് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ സ്ഥാനം നേടിയത്.