ഏങ്ങണ്ടിയൂർ: എസ്.എൻ.ഡി.പി ആയിരംകണ്ണി ശാഖ ഗുരുസമാധി ആചരിച്ചു. ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയുണ്ടായി. ചന്ദ്രിക കുമാരൻ ഭദ്രദീപം തെളിച്ചു. യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ സമാധി സന്ദേശം നൽകി. ശാഖാ വൈസ് പ്രസിഡന്റ് ജയഗോപാൽ വൈക്കാട്ടിൽ, സെക്രട്ടറി മനോജ് കോഴിശ്ശേരി, ജയതിലകൻ ചാളിപ്പാട്ട്, മോഹൻ റോയ് പണിക്കശ്ശേരി, പ്രസന്നൻ ഇയ്യാനി, മാലതി, കാന്തി മനോഹരൻ, മൈഥിലി തിലകൻ, സുഷിന മുരളി, എ.ടി. അഭിലാഷ്, അമ്യത വാസുദേവൻ എന്നിവർ സംബന്ധിച്ചു.