1

തൃശൂർ : സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അഴീക്കോടൻ രാഘവൻ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി രാവിലെ എട്ടിന് സി.പി.എം ചെട്ടിയങ്ങാടിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് 17 ഏരിയ കമ്മിറ്റികൾ അണിനിരക്കുന്ന റെഡ് വളണ്ടിയർ മാർച്ച് ശക്തൻ സ്റ്റാൻഡ് പരിസരത്ത് നിന്നും വടക്കേ സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കും. അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.രാധാകൃഷ്ണൻ എം.പി, സെക്രട്ടേറിയേറ്റംഗം പി.കെ.ബിജു, എം.എം.വർഗീസ് എന്നിവർ സംസാരിക്കും. രാവിലെ എട്ടിന് ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തും.