
ചാലക്കുടി: ഏകീകൃത കുർബാന പ്രാവർത്തികമാക്കണമെന്ന നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നും മുൻഗാമികൾ വർഷങ്ങളായി ആലോചിച്ചെടുത്ത തീരുമാനം കാലം വൈകിയാലും എല്ലാ രൂപതകളിലും നടപ്പാക്കുമെന്നും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി. ചാലക്കുടി മോതിരക്കണ്ണിയിൽ യൂജിൻ മോറേലിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച സുന്ദര ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മത്തിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
35 രൂപതകളിൽ മുപ്പത്തിനാലിലും ഏകീകൃത കുർബാന പ്രാവർത്തികമാക്കി. സീറോ മലബാർ സഭയുടെ കൂട്ടായ്മയ്ക്കായി ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്നും ആർക്കും ഒഴിയാനാവില്ല. എപ്പോൾ വരും എങ്ങനെ വരുമെന്ന് ഇപ്പോൾ പറയാനാവില്ല. വൈദികരിലും വിശ്വാസികളിലും തീരുമാനം ആശയക്കുഴപ്പമുണ്ടാക്കി എന്നതിൽ തർക്കമില്ല. ദേവാലയങ്ങളിൽ സംഘർഷങ്ങളുമുണ്ടായിയെന്നും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.