അയ്യന്തോൾ ശാഖ
തൃശൂർ: അയ്യന്തോൾ ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം ഗുരുപൂജ, പ്രാർത്ഥന, പ്രഭാഷണം, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകളോടെ ആചരിച്ചു. സ്വാമിനിയമ്മ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ സെക്രട്ടറി സുന്ദരൻ, പ്രസിഡന്റ് ഷാജു കുമാർ , വൈസ് പ്രസിഡന്റ് വിദ്യാസാഗർ, അശോകൻ, ഗൗതമൻ, പുരുഷോത്തമൻ കൃഷ്ണകുമാർ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി തൃശൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി എം.ആർ. രാജശ്രീ മുഖ്യ പ്രഭാഷണം നടത്തി.
തൃക്കൂർ ഈസ്റ്റ് ശാഖ
തൃക്കൂർ: എസ്.എൻ.ഡി.പി യോഗം തൃക്കൂർ ഈസ്റ്റ് ശാഖയിൽ മഹാസമാധി ദിനാചരണവും ഗ്രന്ഥശാലയിലേക്ക് പുസ്തകസമർപ്പണവും ടി.കെ. തങ്കപ്പൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ അഡ്വ. എം. ആർ. മനോജ്കുമാർ പുസ്തകങ്ങൾ എറ്റുവാങ്ങി. ശാഖാ പ്രസിഡന്റ് എൻ.കെ. ലിജേഷ് കുമാർ, സെക്രട്ടറി ടി.എം. മനേഷ് , യൂണിയൻ പ്രതിനിധി ഒ.ആർ. വിജയൻ, മതിക്കുന്ന് ക്ഷേത്രം പ്രസിഡന്റ് എൻ.യു. സുരേഷ് , കൺവീനർ ടി.ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വെട്ടുകാട് ശാഖ
മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനം ആചരിച്ചു. ഗുരുപൂജ,സമൂഹ പ്രാർത്ഥന, ഉപവാസം, സമൂഹ സദ്യ എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ, സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത്,വൈസ് പ്രസിഡന്റ് സുബ്രമണ്യൻ പൊന്നൂക്കര, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ടി.വി.ചന്ദ്രൻ, ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലരായ ജനാർദ്ദനൻ പുളിങ്കുഴി എന്നിവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് സോമൻ കാവും ചിറയിൽ,വൈസ് പ്രസിഡന്റ് ശിവരാമൻ കൊട്ടേക്കാട്ടുപറമ്പിൽ, സെക്രട്ടറി സുധാകരൻ പൂണത്ത് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
മലാക്ക ശാഖ
വടക്കാഞ്ചേരി: ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം മലാക്ക ശാഖയിൽ വിവിധ ചടങ്ങുകളോടെ നടന്നു. ഗുരുപൂജ, പ്രഭാഷണം, കഞ്ഞി വിതരണം എന്നിവ ഉണ്ടായി. പ്രസിഡന്റ് ഇ.കെ. ബാബു പ്രഭാഷണത്തിന് നേ തൃത്വം നൽകി. ബിന്ദു നാരായണൻ, ഇ.ടി. സുധാകരൻ, രാജപ്പൻ സംസാരിച്ചു.
ചിറ്റിലപ്പിള്ളി ശാഖയിൽ
ചിറ്റിലപ്പിള്ളി: എസ്.എൻ.ഡി.പി. യോഗം ചിറ്റിലപ്പിള്ളി ശാഖയുടെ നേതൃത്വത്തിൽ 97ാമത് സമാധി ദിനം ആചരിച്ചു. ഡോ. ഹർഷകുമാർ സമാധി ദിന സന്ദേശം നൽകി. ടി.കെ. ശങ്കരനാരായണൻ, ഗോപി കടവിൽ , രമേശൻ ചിറ്റിലപ്പിള്ളി, പി.പി.അഭിലാഷ്, കെ.എം.അശോകൻ, നിഷ പ്രഭാകരൻ, വിലാസിനി ധർമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.
മുല്ലക്കര ശാഖയിൽ
തൃശൂർ : എസ്.എൻ.ഡി.പി യോഗം മുല്ലക്കര ശാഖയിൽ ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് കെ.എൻ. പുഷ് പാംഗദൻ അദ്ധ്യക്ഷനായി. പ്രാർത്ഥനാ യോഗം, മണി, കനക, ശോഭന,വത്സല, രാജി, വിജയലക്ഷ്മി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. വിമേഷ്, പ്രദീപ്, പ്രകാശൻ, പങ്കജാക്ഷൻ എന്നിവർ പ്രഭാഷണ പരമ്പര നയിച്ചു. യൂണിയൻ കൗൺസിലർ ആർ.സദൻ ഗുരുദേവ സന്ദേശം നൽകി.
കുറ്റൂർ ശാഖയിൽ
കുറ്റൂർ : എസ്.എൻ.ഡി.പി യോഗം കുറ്റൂർ ശാഖയിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം ശാഖാപ്രസിഡന്റ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശിവശങ്കരൻ, വൈസ്. പ്രസിഡന്റ് സനിത് എന്നിവരുടെ നേതൃത്വത്തിൽ ഉപവാസവും സമൂഹപ്രാർത്ഥനയും അന്നദാനവും ഗുരുമന്ദിരത്തിൽ നടത്തി.