santhosh

തൃശൂർ: മലയാള ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയായ എഴുത്തുകൂട്ടം വാർഷിക സമ്മേളനം എഴുത്തുകാരനും ഡോക്ടറുമായ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. തൃശൂർ എഴുത്തുകൂട്ടം പ്രസിഡന്റ് ശശി കളരിയേൽ അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ എൻ. ശ്രീകുമാർ സമ്മാനദാനം നിർവഹിച്ചു. ജയരാജ് മിത്ര, സുജാത അപ്പോഴത്ത്, നിമ്മി, അമീറ, സന്ധ്യ ധർമ്മൻ, ചന്ദ്രമോഹൻ കുമ്പളങ്ങാട്, ഷാജി തസ്‌ലിം എന്നിവർ സംസാരിച്ചു. കഥാമത്സരത്തിൽ ഒന്നാം സ്ഥാനം പ്രിയ രവീന്ദ്രൻ, രണ്ടാം സ്ഥാനം അജിത രാജൻ, കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം അജിത രാജനും രണ്ടാം സ്ഥാനം പി.ബി. രമാദേവിയും സുരേഷ് കുമാറും പങ്കിട്ടു. ഭാരവാഹികൾ: ശശി കളരിയേൽ (പ്രസിഡന്റ്) ആറ്റൂർ സന്തോഷ് കുമാർ (സെക്രട്ടറി), പി.ബി രമാദേവി (ട്രഷറർ).