ബി.ജെ.പി അംഗത്വവിതരണ പ്രചാരണം എടമുട്ടത്ത് ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: അംഗത്വ വിതരണ പ്രചാരണത്തിന്റെ ഭാഗമായി വിവിധ രാഷ്ടീയ കക്ഷികളിൽ നിന്നും പത്തോളം പേർ ബി.ജെ.പി അംഗത്വമെടുത്തു. പയച്ചോട് നെല്ലമ്പിള്ളി ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച പരിപാടി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ, ജന.സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സർജ്ജു തൊയക്കാവ്, എ.കെ. ചന്ദ്രശേഖരൻ, സേവ്യൻ പള്ളത്ത്, ഷൈൻ നെടിയിരുപ്പിൽ, ഷൈജു കൊട്ടുക്കൽ, രശ്മി ഷിജോ, നിഷ പ്രവീൺ എന്നിവർ സംബന്ധിച്ചു.