കൊടുങ്ങല്ലൂർ : നഗരസഭ മേത്തല കമ്യൂണിറ്റി ഹാളിൽ നഗരസഭയിൽ അപേക്ഷ നൽകാതെയും അനുമതി വാങ്ങാതെയും സി.പി.എം ബ്രാഞ്ച് സമ്മേളനം നടത്താൻ സൗകര്യമൊരുക്കിയ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെയും കമ്യൂണിറ്റി ഹാൾ ദുരുപയോഗം ചെയ്ത സി.പി.എം നേതാക്കൾക്കെതിരേയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി മേത്തല ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രജീഷ് ചള്ളിയിൽ അദ്ധ്യക്ഷനായി. കിഷോർ താണിയത്ത്, സിജിൽ മേത്തല, രാജേന്ദ്രൻ, ജിജുമോൻ, ടി.എസ്. സജീവൻ, എ.കെ. രമാദേവി, രവ്യ നിധിൻ തുടങ്ങിയവർ സംസാരിച്ചു.