nipmer
ഭിന്നശേഷി കുട്ടികൾക്ക് പരീശീലനത്തിനായി നിപ്മറിൽ ഒരുക്കിയിരിക്കുന്ന സ്‌കേറ്റിംഗ് ട്രാക്ക്.

ഇരിങ്ങാലക്കുട : ഭിന്നശേഷി കുട്ടികൾക്ക് കായിക പരീശീലനത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) സ്‌കേറ്റിംഗ് ട്രാക്ക് ഒരുങ്ങി. കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 88.8 ലക്ഷം രൂപ ചെലവഴിച്ചാണ് നിപ്മറിൽ സ്‌കേറ്റിംഗ് ട്രാക്ക് ഒരുക്കിയിട്ടുളള്ളത്. ഭിന്നശേഷി കുട്ടികൾക്ക് അപകടരഹിതമായി ഉപയോഗിക്കാൻ തക്ക വിധത്തിലുള്ള ട്രാക്കാണ് ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷി കുട്ടികൾക്ക് കായിക പരിശീലനം നൽകാനും അവരെ കായിക രംഗത്തേക്ക് ഉയർത്താനുമാണ് സ്കേറ്റിംഗ് ട്രാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും.