ചേർപ്പ് : തിമില കലാകാരൻ പെരുവനം കൃഷ്ണകുമാറിന്റെ ഷഷ്ടി പൂർത്തി ആഘോഷിച്ചു. പെരുവനം മേക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ജീവനക്കാരും മേൽശാന്തി പാലക്കിഴി മഠം ശ്രീനിവാസൻ എമ്പ്രാന്തിരിയും ചേർന്ന് പുരസ്‌കാരം സമർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, പരയ്ക്കാട് തങ്കപ്പൻ മാരാർ തുടങ്ങിയവർ പങ്കെടുത്തു. പെരുവനം സതീശൻമാരാർ നയിച്ച പഞ്ചാരി മേളവും പെരുവനം കൃഷ്ണകുമാർ നയിച്ച പഞ്ചവാദ്യാമൃതം പഞ്ചവാദ്യവും നടന്നു. പെരുവനം ഹരിദാസ്, ചേലക്കര സൂര്യൻ, തൃക്കൂർ അനിൽ, ഊരകം ഉണ്ണി എന്നിവർ സഹപ്രമാണിമാരായി.