ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള ചാലക്കുടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ ജില്ലാ സെക്രട്ടറി ഡോ. ബിനുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
മാള: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) ചാലക്കുടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെസ്റ്റ് എക്‌സ്‌റേ ഒഫ് റെസ്പിറേറ്ററി ഡിസീസസ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സ്വർണ ഭവനിൽ നടന്ന സെമിനാർ ഐ.എച്ച്.കെ ജില്ലാ സെക്രട്ടറി ഡോ. ബിനുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ചാലക്കുടി യൂണിറ്റ് പ്രസിഡന്റ് ഡോ. ടി.എൽ. സുനിൽകുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഡോ. സി.എം. സരിൻ, ട്രഷറർ ഡോ. ജിഷ്ണു എന്നിവർ പ്രസംഗിച്ചു.