medicity

ചേറ്റുവ ഫീനിക്‌സ് മെഡിസിറ്റിയിലെ പുതിയ കാർഡിയാക് സെന്ററിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിക്കുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ഇ.കെ. രാമചന്ദ്രൻ സമീപം.

ഏങ്ങണ്ടിയൂർ : ചേറ്റുവ ഫീനിക്‌സ് മെഡിസിറ്റിയുടെ പുതിയ ഹോസ്പിറ്റൽ സമുച്ചയത്തിൽ നൂതന സാങ്കേതിക വിദ്യകളോടുകൂടിയ കാർഡിയാക് സെന്ററിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. തൃദീപ് സാഗർ അദ്ധ്യക്ഷനായി. കാത്ത് ലാബ് ഉദ്ഘാടനം ഐ.എം.എ ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ജോയ് മഞ്ജുളയും ഡോ. ജയകുമാർ കാത്ത് ലാബ് സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, ഗുരുവായൂർ മേൽശാന്തി ശ്രീജിത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫീനിക്‌സ് മെഡിസിറ്റി സൂപ്രണ്ട് ഡോ. ഇ.കെ. രാമചന്ദ്രൻ, ഏങ്ങണ്ടിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഹാരിസ് ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ അജീഷ്, പഞ്ചായത്ത് മെമ്പർമാരായ സുമയ്യ സിദ്ധിക്ക്, ഉഷ, ഉഷ സുകുമാരൻ, ഐ.എം.എ തൃപ്രയാർ പ്രസിഡന്റ് ഡോ. എം.എൽ. സജീവ്, ഡോ. സുരേഷ് കുമാർ, ഡോ. അനുരാഗ് നായർ, ഫിനിക്‌സ് മെഡിസിറ്റി അഡ്മിനിസ്‌ട്രേറ്റർ കെ. അഭിലാഷ് എന്നിവർ സംസാരിച്ചു.