തൃശൂർ : പുത്തൻപള്ളി പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർത്ഥകേന്ദ്രത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ 27ന് ജീവകാരുണ്യ തിരുനാളായി ആചരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ഒമ്പത് വരെ കുർബാനയും, തിരുക്കർമ്മങ്ങളുമുണ്ടാകും. രാവിലെ ഒമ്പതരയ്ക്കുള്ള തിരുനാൾ കുർബാനയ്ക്ക് ദേവമാതാ പ്രൊവിൻഷ്യാൾ ഫാ.ജോസ് നന്തിക്കര മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ ആറിനും ഏഴരയ്ക്കും വൈകീട്ട് രണ്ടരയ്ക്കും അഞ്ചിനും, ഏഴിനും വി.കുർബാനയും നവനാൾ തിരുക്കർമ്മങ്ങളുമുണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് ദിവ്യകാരുണ്യ ആരാധനയ്ക്ക് ആബാ ധ്യാനകേന്ദ്രം ഡയറക്ടർ റവ.ഫാ.റോയ് വേളക്കൊമ്പിൽ നേതൃത്വം നൽകുമെന്ന് വികാരി ഫ്രാൻസിസ് പള്ളിക്കുന്നത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് ഊട്ട് നേർച്ച ഭക്ഷണം ഒഴിവാക്കി ഈ വരുമാനം വയനാട് ദുരിത ബാധിതർക്കായി കൈമാറും.