sndp-

തെക്കേ തിരുത്ത ആലമിറ്റം ചക്കാട്ടിക്കുന്ന് എസ്.എൻ.ഡി.പി ശാഖ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മാള യൂണിയൻ പ്രസിഡന്റ് പി.കെ. സാബു ഉദ്ഘാടനം ചെയ്യുന്നു.

മാള: തെക്കേ തിരുത്ത ആലമിറ്റം ചക്കാട്ടിക്കുന്ന് എസ്.എൻ.ഡി.പി ശാഖ ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. മാള യൂണിയൻ പ്രസിഡന്റ് പി.കെ. സാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷനായി. ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖാ ചെയർപേഴ്‌സൺ ശ്രീലത സിജു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സുബ്രൻ, മേൽശാന്തി രതീഷ്, രഞ്ജു എന്നിവർ പ്രസംഗിച്ചു.