തയ്യൂർ:ലഡാക്കിലെ ഐസ് സകേറ്റിംഗ് വൈറൽ വീഡിയോ താരമായ വളർത്തുനായ തുർഗുത്ത് എന്ന റോട്ട് വൈലർ യാത്രയായി. ലക്ഷണക്കിന് പേരാണ് തുർഗുത്തിന്റെ സകേറ്റിംഗ് വീഡിയോ കണ്ടിരുന്നത്. തയ്യൂർ ചിങ്ങപുരത്ത് അനു നായരുടെ നാല് വയസുള്ള വളർത്തുനായയാണ് കുട്ടികളുടെ കളിപ്പാട്ടം വയറ്റിൽ കുടുങ്ങിയ ശേഷം നടത്തിയ ഓപ്പറേഷനിൽ ജീവൻ നഷ്ടമായത്. ഇന്നലെ തൃശൂരിലെ പെറ്റ് ക്ലീനിക്കിലായിരുന്നു ഓപ്പറേഷൻ. കാശ്മീർ താഴ്‌വരയിലെ ഷികാര ബോട്ടിങ്ങിലും ലഡാക്കിലെ സീറോ പോയിന്റിലെ ഐസ് സകേറ്റിങ്ങിലും തുർഗുത്ത് അനുവിനൊപ്പം യാത്രചെയ്തിരുന്നു. കാശ്മീർ മുതൽ ആലപ്പുഴവരെയുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് തുർഗുത്ത് അനുവിനൊപ്പം സഞ്ചരിച്ചത്. ആലപ്പുഴയിലെ ഹൗസ് ബോട്ടിംഗ്, വാഗമൺ, കുമരകം ഇങ്ങനെ നീളും തുർഗുത്തിന്റെ യാത്രകളുടെ നിര. ഷിഹ് ത്സു വിഭാഗത്തിൽപ്പെട്ട ഷെറിയും ബീഗിൾ വിഭാഗത്തിൽപ്പെട്ട ബ്രൂണോയും അനുവിന്റെ മറ്റ് വളർത്തുനായ്ക്കളാണ്. ഡൽഹിയിൽ ടീച്ചറായിരുന്ന അനു രണ്ട് വർഷം മുമ്പാണ് തയ്യൂരിലെ വീട്ടിലേയ്ക്ക് താമസം മാറ്റിയത്. തലക്കോട്ടുകര ഒയറ്റ് സ്‌കൂളിലെ ടീച്ചറായ അനുവിന്റ ഭർത്താവ് അജിയാണ്.