വടക്കാഞ്ചേരി: ഇന്ധന വില വർദ്ധനയെകുറിച്ച് ശ്രദ്ധിക്കാറില്ല യാത്ര തീർത്തും പ്രകൃതി സൗഹൃദം. പരുത്തിക്കുരു,പിണ്ണാക്ക്, മുതിര, കാടിവെള്ളം എന്നിവ നൽകിയാൽ അൺലിമിറ്റഡ് മൈലേജും. ചെറുതുരുത്തി നെടുമ്പുര കാരാഞ്ചേരി വീട്ടിൽ ആരിഫിന്റെ യാത്ര രണ്ട് തലമുറയായി കൈമാറി കിട്ടിയ കാളവണ്ടിയിലാണ്. ചെറുപ്പം മുതൽ പിതാവിനൊപ്പം കാളവണ്ടിയിൽ യാത്ര ചെയ്തിരുന്ന ആരിഫിന് പിതൃസ്വത്തായാണ് 12 മുമ്പ് വണ്ടി സ്വന്തമായി ലഭിക്കുന്നത്. ഹോണും ആധുനിക രീതിയിലുള്ള സീറ്റുമെല്ലാം ആരിഫിന്റെ കാളവണ്ടിക്ക് അലങ്കാരമാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവ് ദിവസവും 25 കിലോമീറ്ററി ലധികം സഞ്ചരിക്കാറുണ്ട്. ഭാര്യ ഷാജിത, മക്കളായ ആദിയ, ഹാഷ്മി, ഹയ എന്നിവരെല്ലാം കാളവണ്ടി പ്രീയരാണ്. കുടുംബത്തിന്റെയും യാത്രയും ഇതിലാണ്. ജോലിക്ക് പോകുന്നതും, ഉത്സവങ്ങൾ, കല്യാണം,വിനോദ സഞ്ചാരം തുടങ്ങിയ യാത്രകളെല്ലാം കാളവണ്ടി തന്നെ ആശ്രയം. ആരിഫ് ജോലിക്ക് പോകു മ്പോൾ പണിസ്ഥലത്തെ മേച്ചിൽ പുറത്ത് കാളകളെ തുറന്ന് വിടും. പണി തീരുന്നത് വരെ കാളകൾക്ക് വിശ്രമമാണ്. ശേഷം വീട്ടിലേയ്ക്ക് മടക്കം.
പുതുതലമുറയ്ക്ക് കൗതുകമാണ് കാളവണ്ടി. യാത്രകൾക്കിടയുൽ ദൃശ്യങ്ങൾ പകർത്താനും സെൽഫി എടുക്കാനും നിരവധി പേർ എത്തും. ഏതാനും ഷോർട്ട് ഫിലിമുകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.
- ആരിഫ്