ചൂരക്കാട്ടുകര: ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദി അഖില കേരള പ്രൊഫഷണൽ നാടകമേളയോട് അനുബന്ധിച്ച് നടത്തുന്ന ചിത്രരചനാ മത്സരം ഒക്ടോബർ ആറിന് രാവിലെ 9.30ന് ചൂരക്കാട്ടുകര അയ്യപ്പൻകാവ് ശരണാഞ്ജലി ഹാളിൽ നടക്കും. ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മത്സരവിഭാഗങ്ങൾ: ക്ലാസ് 1, 2. ക്ലാസ് 3, 4, 5 രണ്ടിലും ഇഷ്ടമുള്ള ചിത്രം വരച്ച് കളർ ചെയ്യാം. ( രണ്ടും ക്രയോൺസ്, ഓയിൽ പേസ്റ്റൽസ്). ക്ലാസ് 6, 7, 8. ജലച്ചായം. സമയം: 2 മണിക്കൂർ. ഷീറ്റ് മാത്രം സംഘാടകർ നൽകും. ഐ.ഡി കാർഡ് കൊണ്ടുവരണം. രജിസ്‌ട്രേഷന് : https://cgnvnadakam.blogspot.com/ അന്വേഷണങ്ങൾക്ക്: 9562865064, 9061001945.