nss
നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ എൻ.എസ്.എസ് ദിനാഘോഷം കാരുണ്യ വൃദ്ധസദനത്തിൽ താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

പെരിങ്ങോട്ടുകര: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ദിനാഘോഷം നടത്തി. പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധസദനത്തിൽ നടന്ന ആഘോഷത്തിൽ അമ്മമാർ കേക്ക് മുറിച്ചു. അമ്മമാർക്ക് കുട്ടികൾ പുതുവസ്ത്രവും മധുര പലഹാരങ്ങളും നൽകി. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജി.എസ്.ബി. ജയബിനി അദ്ധ്യക്ഷയായി. സിജോ പുലിക്കോട്ടിൽ, ഷൈനി ബാലകൃഷ്ണൻ, ശലഭ ജ്യോതിഷ്, ജന ഫാത്തിമ, ശ്രീലക്ഷ്മി, കെ.യു. മുഹമ്മദ് റയാൻ, ഇ.ബി. ഷൈജ, രശ്മി വിജി തുടങ്ങിയവർ പങ്കെടുത്തു.