ch

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്‌കൂൾ സമാഹരിച്ച 50,000 രൂപ കളക്ടർ അർജുൻ പാണ്ഡ്യന് സ്‌കൂൾ മാനേജർ പി.വി. ഷാജി, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് കൈമാറുന്നു.

ചേർപ്പ്: വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്‌കൂൾ വയനാട് ദുരിതാശ്വാസ ധനസഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് 50,000 രൂപ നൽകിയത്. കളക്ടർ അർജുൻ പാണ്ഡ്യന് സ്‌കൂൾ മാനേജർ പി.വി. ഷാജി, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് തുക കൈമാറി.