1

കൊടുങ്ങല്ലൂർ: ബി.ജെ.പി അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നിരവധിപേർ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിൽ നിന്നും അംഗത്വം സ്വീകരിച്ചതായി മണ്ഡലം കമ്മിറ്റി. കോട്ടപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ ദൈവസഭയിലെ പാസ്റ്റർ സാബു തോമസ്, വത്സ സാബുതോമസ്, കെ.പി. സെബാസ്റ്റ്യൻ, ജോസ് പടമാടൻ, മേരി, വി.ടി. ജിജു, എം.ഡി. പ്രദീപ് എന്നിവർ അവരുടെ ആരാധനാലയത്തിൽ വച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മേത്തല എരിശ്ശേരി പാലത്ത് നടന്ന പരിപാടിയിൽ റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വി.പി. സോമനാഥൻ, സുകേശൻ ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെ നിരവധി പ്രമുഖർ അംഗത്വം സ്വീകരിച്ചു. ദീനദയാലിന്റെ ജന്മദിനത്തിൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ചെറൂളിൽ ശാരദയ്ക്ക് വീൽചെയർ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, കെ.എസ്. ശിവറാം, പ്രജീഷ് ചള്ളിയിൽ, ടി.എസ്. സജീവൻ, രശ്മി ബാബു തുടങ്ങിയവർ പങ്കെടുത്തു.