കൈപ്പറമ്പ് : ജില്ലാ പഞ്ചായത്ത് അടാട്ട് ഡിവിഷനിൽ ഒരു കോടി പത്ത് ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം. തോളൂർ പഞ്ചായത്ത് വാർഡ് പതിനൊന്നിൽ നാഗത്താൻ കാവ് റോഡ് നവീകരണം 10 ലക്ഷം, അടാട്ട് പഞ്ചായത്ത് വാർഡ് പതിമൂന്നിൽ മരതകം എസ്.സി സാംസ്‌കാരിക നിലയം പുതിയ കെട്ടിടം പൂർത്തീകരണം 10 ലക്ഷം, വാർഡ് പതിനേഴിൽ വെള്ളിശ്ശേരി കുറൂർ പാറ എസ്.സി റോഡ് നവീകരണം 15 ലക്ഷം, അരിമ്പൂർ പഞ്ചായത്ത് വാർഡ് ആറിൽ കിഴക്കുംമ്പുറം റോഡ് കാന നിർമ്മാണം 8 ലക്ഷം, വാർഡ് അഞ്ചിൽ നടുമുറി പരക്കാട് റോഡ് കാന നിർമ്മാണം 7 ലക്ഷം, കൈപ്പറമ്പ്, തോളൂർ പഞ്ചായത്തുകളിലെ പേരാമംഗലം കരിമ്പാടം കോൾപടവ്, മുണ്ടൂർത്താഴം കോൾപടവ്, മേഞ്ചിറ കോൾപടവ് എന്നീ പടവുകളിൽ പൈപ്പ് ലൈൻ, മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കൽ 12 ലക്ഷം എന്നീ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. സ്പിൽ ഓവർപദ്ധതിയിൽ മുണ്ടൂർ-കിരാലൂർ-വേലൂർ റോഡിന് 43 ലക്ഷം, കൈപ്പറമ്പ്- തലക്കോട്ടുകര റോഡ് 11.20 ലക്ഷം എന്നീ പദ്ധതികളും അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദേശം നൽകിയതായി ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ അറിയിച്ചു.
കൈപ്പറമ്പ് പഞ്ചായത്ത്