ബി.ജെ.പി പൊയ്യ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് കാമ്പയിൻ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.
മാള: ബി.ജെ.പി പൊയ്യ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാള പള്ളിപ്പുറം മില്ലേനിയം സ്ട്രീറ്റ് പരിസരത്ത് മെഗാ മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് മോഹൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, മാള മണ്ഡലം പ്രസിഡന്റ് കെ.എസ്. അനൂപ്, ജോസഫ് പടമാടൻ, സി.എസ്. അനുമോദ് എന്നിവർ പങ്കെടുത്തു. ക്രിസ്ത്യൻ സമുദായ അംഗങ്ങളായ 29 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.