ഗുരുവായൂർ: ക്ഷേത്ര കലാകാരന്മാരുടെ സംഘടനയായ ക്ഷേത്ര കലാ സംഘം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂരിൽ നടന്ന ആദ്യ യോഗത്തിൽ സംസ്ഥാന പ്രസിഡന്റായി ഡോക്ടർ ദിനേശ് കർത്തയെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി കലാമണ്ഡലം വാസുദേവനെയും ട്രഷററായി കെ.ജി.ഹരിദാസിനെയും ജോയിന്റ് സെക്രട്ടറിയായി ചന്ദ്രൻ മാസ്റ്ററെയും വൈസ് പ്രസിഡന്റായി തൃപ്രങ്ങോട് പരമേശ്വര മാരാരെയും രക്ഷാധികാരിയായി കലാമണ്ഡലം പരമേശ്വരനെയും സോഷ്യൽ മീഡിയ സെൽ കോ ഓർഡിനേറ്ററായി എം.ഡി.സന്തോഷിനെയും തിരഞ്ഞെടുത്തു. ആർ.ഗീതാദേവി തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു. തൃപ്രങ്ങോട് പരമേശ്വര മാരാർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം പരമേശ്വര മാരാരെ ഡോ.ദിനേശ് കർത്ത പൊന്നാട അണിയിച്ചു.