തളിക്കുളം : തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിക നിയോജക മണ്ഡലത്തിലെ തളിക്കുളം, നാട്ടിക, വലപ്പാട് തുടങ്ങിയ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സി.സി.മുകുന്ദൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
ഹൈവേ കടന്നുപോകുന്ന മേഖലകളെ സാറ്റലൈറ്റ് രൂപത്തിൽ അടയാളപ്പെടുത്തിയ വിവരങ്ങൾ ജനപ്രതിനിധികളും കോസ്റ്റൽ ഹൈവേ ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക പരിഹരിച്ച് നിർമ്മാണവുമായി മുന്നോട്ട് പോകാനുള്ള നിർദ്ദേശമുയർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ.സജിത, രജനി ബാബു, ഭഗീഷ് പൂരാടൻ, കല ടീച്ചർ, ലിന്റ സുഭാഷ്, ജുബി പ്രദീപ്, വസന്ത ദേവ് ലാൽ, എ.എം.മെഹബൂബ്, കെ.ആർ.ദാസൻ തുടങ്ങിയവർ പങ്കെടുത്തു.