നന്തിപുലം : മുപ്ലിയം ഗവ. യു.പി സ്‌കൂൾ പ്രധാനദ്ധ്യാപകനും കൊടകര ഗവ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനുമായിരുന്ന കുമരഞ്ചിറ മഠത്തിൽ മുകുന്ദൻ കർത്ത (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി ടീച്ചർ (റിട്ട. അദ്ധ്യാപിക വരന്തരപ്പിള്ളി അസംപ്ഷൻ ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: നാരായണൻ (റിട്ട. എൻജിനിയർ ) ഉഷ ( റിട്ട. അദ്ധ്യാപിക ബി.എൽ.പി.എസ് മാഞ്ഞൂർ), രാജം, പരേതനായ അനിൽകുമാർ. മരുമക്കൾ : ഇന്ദു, നന്ദകുമാർ, നിർമ്മൽകുമാർ.