1

കൊരട്ടി: ദേശീയപാത 544ൽ ചിറങ്ങര മുതൽ മുരിങ്ങൂർ വരെ പൊളിച്ചിട്ടിരിക്കുന്ന സർവീസ് റോഡുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ കൊരട്ടി തിരുനാളിന്റെ മുന്നോടിയായി ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ സനീഷ്‌ കുമാർ ജോസഫ് എം.എൽ.എ നിർദ്ദേശിച്ചു.
തിരുന്നാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്തുമെന്ന് തഹസിൽദാർ കെ.എ.ജേക്കബ് യോഗത്തിൽ അറിയിച്ചു. തിരുന്നാൾ ദിനങ്ങളിൽ ചാലക്കുടിയിലെയും സമീപ ഡിപ്പോകളിലെയും സർവീസ് മുടക്കമില്ലാതെ നടത്താനും ദീർഘദൂര സർവീസ് ഉൾപ്പെടെയുള്ള എല്ലാ സർവീസുകൾക്കും സ്റ്റോപ്പ് അനുവദിക്കാനും കൊരട്ടിയിൽ പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയമിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി പ്രതിനിധികൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, തഹസിൽദാർ കെ.എ.ജേക്കബ്, കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ, കൊരട്ടി സെന്റ് മേരീസ് ചർച്ച് വികാരി ഫാ.ജോൺസൺ കക്കാട്ട്, പഞ്ചായത്തംഗം വർഗീസ് തച്ചുപറമ്പിൽ, എ.ടി.ഒ കെ.ജെ.സുനിൽ, ചാലക്കുടി ഫയർ ഓഫീസർ കെ.ഹർഷ തുടങ്ങിയവർ പങ്കെടുത്തു.