ചാലക്കുടി: കോസ് മോസ് ക്ലബ്ബിൽ നടന്ന ഉപജില്ലാ നീന്തൽ മത്സരത്തിൽ വെറ്റിലപ്പാറ ഹയർ സെക്കൻഡറി സ്‌കൂൾ തുടർച്ചയായി മൂന്നാം തവണയും ഓവറാൾ കിരീടം കരസ്ഥമാക്കി. 15 സ്‌കൂളൂകളിൽ നിന്നായി 220കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 2022, 2023 വർഷങ്ങളിലും വെറ്റിലപ്പാറ സ്‌കൂൾ ചാമ്പ്യൻ പദവി നേടിയിരുന്നു. ഇത്തവണ വിജയികൾക്ക് 120 പോയിന്റ് ലഭിച്ചു. കോസ്‌മോസ് ക്ലബ്ബാണ് കുട്ടികൾക്ക് സൗജന്യമായി പരിശീലനത്തിന് അവസരം ഒരുക്കിയത്. സൗജ്യമായി പരിശീലനം നൽകിയത് റിട്ട.എസ്.ഐയും നീന്തൽ താരവുമായ പി.ഡി.അനിൽകുമാറാണ്.