meeting

ചാലക്കുടി: കൂറ്റിക്കാട് സെന്റ് സെബാസ്ത്യൻ ഹൈസ്‌കൂളിൽ 1993 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്തു. മൂന്നു പതിറ്റാണ്ടു മുൻപ് പഠിച്ച മുഴുവൻ വിദ്യാർത്ഥികളുടെയും ഫോട്ടോയും വ്യക്തിഗത വിവരങ്ങളും അടങ്ങിയ കൂട്ട് 93 സ്മരണിക കഥാകൃത്ത് എം.ജി. ബാബു പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ബോബി അദ്ധ്യക്ഷനായി. ഫാ. ലിജോ പോൾ പറമ്പത്ത്, വി.എം. ടെൻസൻ, ഹെഡ് മാസ്റ്റർ എം.ടി. ജയ്‌സൺ, ജോർജ് കാളിയൻ, വി.ആർ. മുരുകേഷ് തുടങ്ങിയവർ സംസാരിച്ചു.