1

വടക്കാഞ്ചേരി : പ്രമുഖ കർഷകനായിരുന്ന വാഴാനി വിരുപ്പാക്ക കൊച്ചുകുന്നേൽ ജോബ് (76) നിര്യാതനായി. വിരുപ്പാക്ക സ്പിന്നിംഗ് മില്ലിലെ ആദ്യകാല തൊഴിലാളിയായിരുന്നു. മൂന്ന് മാസം മുൻപ് ഭാര്യ ആലീസിന്റെ വിയോഗത്തെ തുടർന്ന് മാനസികമായി തളർന്ന നിലയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച മൂന്നിന് വാഴാനി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: ഷൈൻ, ഷീന, ഷൈനി (സ്റ്റാഫ് നേഴ്‌സ്, ഓട്ടുപാറ ഗവ. ആശുപത്രി ), ജെയിൻ. മരുമക്കൾ: സുമ (അമ്പലപുരം ദേശീയ വിദ്യാലയം അദ്ധ്യാപിക ), ബാബു വെളപ്പായ (ചീഫ് ന്യൂസ് എഡിറ്റർ, ജീവൻ ടീവി ), നെസി.