rk1-

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ 2023-2024 കാലഘട്ടത്തിൽ ആരോഗ്യ മേഖലയിൽ വിവിധ രംഗങ്ങളിലെ പ്രവർത്തനമികവിന് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഫാമിലി പ്ലാനിംഗ്, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, അമ്മയുടെയും കുഞ്ഞിന്റെയും പ്രതിരോധ കുത്തിവയ്പുകൾ, ജീവിതശൈലി രോഗനിർണയ ക്ലിനിക്ക്, കൗമാര ക്ലിനിക്ക്, ക്ഷയരോഗം, കുഷ്ഠരോഗ വിമുക്ത പഞ്ചായത്തിനായുള്ള പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ പ്രവർത്തന മികവിനാണ് ആദരം നൽകിയത്. ആശാ പ്രവർത്തകരായ അമ്പിളി, തങ്കമണി, സന്ധ്യ, ഉഷ തുടങ്ങിയവരെയാണ് ആദരിച്ചത്. ഹെൽത്ത് സൂപ്പർവൈസർ വി.എസ്. രമേഷ്, പബ്ലിക് ഹെൽത്ത് നഴ്‌സ് സൂപ്പർവൈസർ വിനി, ഹെൽത്ത് ഇൻസ്‌പെക്ടർ എൽ. അഖില തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കാപ്ഷൻ..........
ആശാ പ്രവർത്തകരായ അമ്പിളി, തങ്കമണി, സന്ധ്യ, ഉഷ എന്നിവർ ആദരവ് ഏറ്റുവാങ്ങുന്നു.