
കല്ലേറ്റുംകര : സംവരണ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് പറഞ്ഞു. യൂണിയൻ സെക്രട്ടറിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ മേൽത്തട്ട് പരിധി കൊണ്ടുവന്ന സുപ്രീംകോടതി വിധി സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളെ തകർക്കും. സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കൺവെൻഷൻ മൂന്നിന് തൃശൂർ ടൗൺ ഹാളിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.എൻ.സുരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ശാന്ത ഗോപാലൻ, ശശി കൊരട്ടി, ഷാജു ഏത്താപ്പിള്ളി, പി.സി.രഘു, സന്ധ്യ മനോജ് തുടങ്ങിയവർ സംസാരിച്ചു