 
തൃപ്രയാർ : തൃപ്രയാർ ശ്രീരാമഷേത്രം തന്ത്രിയും കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ തന്ത്രി സ്ഥാനം അലങ്കരിക്കുന്ന വെളുത്തേടത്ത് തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ ശതാഭിക്ഷേക ആഘോഷത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.ജി. നായർ (ചെയർമാൻ), ചാലക്കുടി തെക്കേടത്ത് മന ശങ്കരൻ നമ്പൂതിരി, അഴകത്ത് വിഷ്ണു നമ്പൂതിരി( വൈസ് ചെയർമാൻമാർ), യു.പി. കൃഷ്ണനുണ്ണി (ജനറൽ കൺവീനർ), നഗർണ്ണ്മന രാമൻ നമ്പൂതിരി, ഷൈൻ സുരേന്ദ്രനാഥ്, പി.വി. ജനാർദ്ദനൻ എൻ.പി. ബാബു (കൺവീനർമാർ), പി. മാധവ മേനോൻ(ഫൈനാസ് ചെയർമാൻ), സി. പ്രേംകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 2025 മാർച്ച് 9, 10, 11 തിയതികളിൽ നടത്തുന്ന ആഘോഷച്ചടങ്ങുകളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും. യോഗത്തിൽ ക്ഷേത്രം തന്ത്രി അനിൽപ്രകാശ് അദ്ധ്യക്ഷനായി. ക്ഷേത്രം ഊരാളൻമാരായ ഞാനപ്പിള്ളി മന നാരായണൻ നമ്പൂതിരി, പുന്നപ്പിള്ളി മന ഡോ. പി.ആർ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ചേലൂർ മന രാമദാസ് നമ്പൂതിരി എന്നിവർ സംസാരിച്ചു.