ksfe

തൃശൂർ: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കേരളത്തിനുള്ളിൽ തൊഴിൽ നൽകാനുള്ള സർക്കാർ നയത്തിന് അനുസൃതമായി, കെ.എസ്.എഫ്.ഇ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു. കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്തെമ്പാടും കെ.എസ്.എഫ്.ഇയുടെ സാമ്പത്തിക ഉത്പന്നങ്ങൾ പരിചയപ്പെടുത്താനും മാർക്കറ്റ് ചെയ്യാനുമാണ് ബിസിനസ് പ്രമോട്ടർമാരെ ഉപയോഗപ്പെടുത്തുക. ബിസിനസ് പ്രമോട്ടർമാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ 340 പേർക്ക് നിയമന ഉത്തരവ് നൽകി ഇന്ന് മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും. എറണാകുളം ടൗൺ ഹാളിൽ ഉച്ചയ്ക്ക് 12ന് ധനമന്ത്രി ഡോ.കെ.എൻ.ബാലഗോപാൽ തിരഞ്ഞെടുക്കപ്പെട്ട ബിസിനസ് പ്രമോട്ടർമാർക്ക് നിയമന ഉത്തരവ് കൈമാറും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, കേരള ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ചെയർമാൻ കെ.എൻ.ഗോപിനാഥ് എന്നിവർ സംബന്ധിക്കും.