miro

കുന്നംകുളം: സ്ഥിരം അപകടമേഖലയായ കടവല്ലൂർ ഹൈവേ - പഴഞ്ഞി റോഡിലെ അമ്പലം റോഡിനോട് ചേർന്ന് ഇലവൻസ് കടവല്ലൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു. നേരത്തെ ഒരുതവണ ഇത്തരത്തിലുള്ള കണ്ണാടി സ്ഥാപിച്ചെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആൽമരം മുറിക്കുന്ന സമയത്ത് നീക്കം ചെയ്തു. തുടർന്ന് ഇരുറോഡിൽ നിന്നും വരുന്നവർക്ക് പരസ്പരം വാഹനങ്ങൾ കാണാൻ കഴിയാതെ അപകടം പതിവായതോടെയാണ് ഇലവൻസ് കടവല്ലൂരിന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള കണ്ണാടി സ്ഥാപിച്ചത്. സുജിത്ത്, വിഷ്ണു, ഫവാസ് സ്‌കൈ വീൽസ്, നിസാം, ഇസ്മയിൽ, റംഷാദ്, റാഷിക്ക് തുടങ്ങിയ ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി.