ചാലക്കുടി: പ്രതിശ്രുത വരൻ ഓർമ്മയായ വയനാട്ടിലെ ദുരന്ത പുത്രി ശ്രുതിക്ക് സ്ഥലവും വീടും ഒരുക്കി ചാലക്കുടിയിലെ ഓൺലൈൻ കൂട്ടായ്മ. കൽപ്പറ്റ പൊന്നടയിലെ 11 സെന്റ് സ്ഥത്ത് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ വ്യാഴാഴ്ച നടക്കും. ടി. സിദ്ദിഖ് എം.എൽ.എ കല്ലിടൽ ചടങ്ങ് നിർവഹിക്കും. 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 30 ലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചെലവെന്ന് ടൈംസ് ന്യൂസിന്റെ ഡയറക്ടർമാരായ ഇനോ ജോസഫ് ആന്റണി, ഡെനീഷ്‌ ഡേവിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുംബയ് സ്ഥിരതാമസമാക്കിയ മലയാളി വീട്ടമ്മ ബീനയാണ് വീട് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം നൽകിയത്.