benny-

തൃശൂർ: അഖിലഭാരതീയ ഗ്രാഹക് പഞ്ചായത്ത് പുരസ്‌കാരം, സുവർണ്ണജൂബിലി ചടങ്ങിൽ അഡ്വ.എ.ഡി.ബെന്നിക്ക് സമർപ്പിച്ചു. ദേശീയ അദ്ധ്യക്ഷൻ നാരായണൻ ഭായ് ഷാ, അഡ്വ.എ.ഡി.ബെന്നിയെ പുരസ്‌കാരം നൽകി ആദരിച്ചു. ഉപഭോക്തൃ മേഖലയിലും ജീവകാരുണ്യരംഗത്തും ചെയ്തുവരുന്ന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് ആദരം. ഉപഭോക്തൃരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അഡ്വ.ബെന്നി നടത്തിയ കേസുകൾ, റെക്കാഡിലെത്തുകയാണ്. സ്വാഗതസംഘം ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷനായി. എ.ബി.ജി.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.ഷിബു കുമാർ, ദേശീയ ജോയിന്റ് സെക്രട്ടറി ജയന്ത് കത്രിയ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്.മേനോൻ, അഡ്വ.പ്രകാശ് പാലാട്ട്, സുനിൽ പൊഞ്ഞാടൻ എന്നിവർ പ്രസംഗിച്ചു.