ചാലക്കുടി: ഗായത്രി ആശ്രമത്തിൽ 40 ദിവസമായി നടന്നു വന്നിരുന്ന ശ്രീ നാരായണ മാസാചരണം ധർമ്മചര്യാ യജ്ഞം സമാപിച്ചു. ബോധാനന്ദസ്വാമി സമാധി ദിനാചരണവും ധർമ്മചര്യായജ്ഞം സമാപനവും നഗരസഭാ കൗൺസിലർ വി.ജെ. ജോജി ഉദ്ഘാടനം ചെയ്തു. വി.ഡി. ജയപാൽ അദ്ധ്യക്ഷനായി. ഗുരുദർശന രഘ്ന ബോധാനന്ദ സ്മൃതി പ്രഭാഷണം നടത്തി. കെ.എസ്. സ്വാമിനാഥൻ, വിദ്യാധരൻ കുഴൂർ, മോഹനൻ കോട്ടയം, സജി തുമ്പുരുത്തി എന്നിവർ പ്രസംഗിച്ചു. സർവൈശ്വര്യ പൂജ, ഗുരുപൂജ, പ്രസാദ വിതരണം എന്നിവ നടന്നു.