ചാലക്കുടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് ഷാജു ലെൻസ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ഡേവിഡ് അദ്ധ്യക്ഷനായി. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീഷ്മ ചന്ദ്രനെ ജില്ലാ സെക്രട്ടറി പി.വി. ഷിബു ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനാ അംഗങ്ങളായ വി.വി. ദേവൻ, ജോയ് ഡേവിഡ്, ഭരിത പ്രതാപ് എന്നിവരെ ജില്ലാ കമ്മിറ്റി അംഗം കെ.ആർ. സുധീഷ് ആദരിച്ചു. ജോണി മേലേടത്ത്, ഷൈബു നെടുവേലിൽ, കെ.ജെ. വിൽസൺ, ടോൾജി തോമസ്, എ.വി. ബൈജു, റിബിൻ റാഫേൽ, ജോബി മേലേടത്ത്, പി.വി. ബാബു, കെ.എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.