
തൃശൂർ : ശക്തൻ തമ്പുരാൻ പ്രതിമ ശക്തൻനഗറിൽ പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി പി.ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ശിൽപ്പി മുരളി കുന്നുവിള സ്ഥലം സന്ദർശിച്ചു. ശിൽപ്പം സ്ഥാപിക്കാനുള്ള പീഠനിർമ്മാണം ഇന്ന് മുതൽ ആരംഭിക്കുമെന്നും പീഠം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ശിൽപ്പം പുന:സ്ഥാപിക്കുമെന്നും ശിൽപ്പി മുരളി അറിയിച്ചു. എത്രയും വേഗം പ്രതിമ സ്ഥാപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.എം.ഷറഫ് മുഹമ്മദ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ.റോസി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.