കൊടുങ്ങല്ലൂർ : ഓണത്തിന് ശേഷം നാളികേര ഉത്പ്പന്നങ്ങൾക്ക് വില കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷം പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും റെക്കാഡ് വിലയാണ്. വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമെന്നാണ് സൂചന. അതേസമയം ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതിനാൽ വിലവർദ്ധന കേര കർഷകർക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയാണ്. അഞ്ച് വർഷം മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്ന് നാളികേരം മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. നാളികേരത്തിന് ഇപ്പോൾ വില ഉയർന്നെങ്കിലും ഇത് എത്ര നാൾ നിലനിൽക്കുമെന്ന കാര്യത്തിൽ കർഷകർക്ക് പ്രതീക്ഷയില്ല.
തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപകമായതും കൂലിച്ചെലവും വളത്തിന്റെ വില കൂടുകയും ചെയ്തതോടെ മിക്ക കർഷകരും തെങ്ങ്കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. കാര്യമായ ഫലമില്ലാതെ വന്നതോടെ വീട്ടുവളപ്പിൽ നിൽക്കുന്ന തെങ്ങിനെ ആരും പരിചരിക്കാതെയായി. ഇതോടെ ചിലയിടങ്ങളിൽ ആഴ്ചയിലും മറ്റും ഉണ്ടായിരുന്ന നാളികേരച്ചന്ത പോലും നാമാവശേഷമായി. അതെല്ലാം കൊണ്ടുതന്നെ മിക്ക കേരകർഷകർക്കും വിലവർദ്ധന കൊണ്ട് കാര്യമായ പ്രയോജനമില്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴുള്ള നിലവാരത്തിലും അതിനു മുകളിലും വില ലഭിച്ചാൽ നാളികേര കൃഷിയിൽ പിടിച്ചു നിൽക്കാനാവുമെന്ന് കേര കർഷകരുടെ അഭിപ്രായം.
വിലവർദ്ധന തേങ്ങയുടെ വരവ് കുറഞ്ഞതിനാൽ
വിപണിയിൽ ഇപ്പോൾ അധികവും കാണുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് നാളികേരമാണ്. തീരദേശത്തെ നാളികേരത്തിന്റെ രുചി അത്ര പോലും ഇല്ലാത്തതാണ് വരവ് നാളികേരത്തിന്റെത്. ഇതിന്റെ വരവ് കുറഞ്ഞതാണ് വിപണിയിൽ നാളികേര ഉത്പ്പന്നങ്ങളുടെ വിലവർദ്ധനവിന് കാരണമായിട്ടുള്ളതെന്നാണ് ഒരുപറ്റം നാളികേര കർഷകർ പറയുന്നത്.
വിപണയിലെ വില ഇപ്രകാരം
(കിലോഗ്രാമിന് ഒരു മാസം മുമ്പത്തെ വില ബ്രായ്ക്കറ്റിൽ)