1

തൃശൂർ: കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങിയ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പെന്റാർക്ക് ജംഗ്ഷനിൽ നിന്നും നേരെ കണ്ണംകുളങ്ങര റോഡ് വഴി വാട്ടർ ടാങ്ക് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കൂർക്കഞ്ചേരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞുപോകണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കൂർക്കഞ്ചേരി ജംഗ്ഷനിൽ നിന്നും നേരെ തൃശൂർ ഭാഗത്തേക്ക് സാധാരണ നിലയിൽ സർവീസ് നടത്തണം.